---
title: " നാല്  മാസം പ്രായമായ കുഞ്ഞ് മരിച്ച കേസ്; വധശിക്ഷ നടപ്പാക്കിയ ഷെഹ്സാദി ഖാന്റെ കബറടക്കം വൈകിയേക്കും "
english_title: "#Four #month #old #baby's #death #case #Burial #executed #Indian #woman #may #delayed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274546/four-month-old-babys-death-case-burial-executed-indian-woman-may-delayed"
published_at: "2025-03-05T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7d533a14a5_KHAN.jpg"
keywords: []
---

#  നാല്  മാസം പ്രായമായ കുഞ്ഞ് മരിച്ച കേസ്; വധശിക്ഷ നടപ്പാക്കിയ ഷെഹ്സാദി ഖാന്റെ കബറടക്കം വൈകിയേക്കും 

> **Lead Summary:** **അബുദാബി : **ഇന്ത്യൻ ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിൽ യുഎഇ വധിശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്റെ കബറടക്ക ചടങ്ങ് വൈകിയേക്കും.

## Article Content

**അബുദാബി : **ഇന്ത്യൻ ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിൽ യുഎഇ വധിശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്റെ കബറടക്ക ചടങ്ങ് വൈകിയേക്കും.

ഇന്നു അബുദാബിയിൽ കബറടക്കം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചടങ്ങിന് എത്താനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിക്കാത്തതിനാൽ വൈകുമെന്നാണ് സൂചന. ഇക്കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചു.

വ്യാഴാഴ്ചയ്ക്കകം കബറടക്കം നടത്തണമെന്നാണ് യുഎഇ നിർദേശം. ഇതിനകം ബന്ധുക്കളെ യുഎഇയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274546/four-month-old-babys-death-case-burial-executed-indian-woman-may-delayed)