ഒമാനിൽ നേരിയ ഭൂചലനം, 3.1 റിക്ടർ സ്കെയിൽ തീവ്രത

ഒമാനിൽ നേരിയ ഭൂചലനം, 3.1 റിക്ടർ സ്കെയിൽ തീവ്രത
Mar 5, 2025 11:35 AM | By Susmitha Surendran

മസ്കത്ത്:  (gcc.truevisionnews.com) ഒമാനിൽ നേരിയ ഭൂചലനം. ദാഖിലിയ ​ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹൈമ ന​ഗരത്തിന് ഏകദേശം 175 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂചലനത്തിന്റെ ആഘാതത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തുടനീളം ഭൂചലനങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു ഭൂകമ്പ നിരീക്ഷണ ശൃംഖല തന്നെ ഒമാനിൽ സ്ഥാപിച്ചിട്ടുണ്ട്.


#Mild #earthquake #Oman.

Next TV

Related Stories
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup