---
title: "കണ്ണീരോടെ കാത്ത് വൃദ്ധമാതാവ്; ജോലിക്കായി അജ്മാനിലേക്ക് പോയ സാമിനെ കാണാതായിട്ട് രണ്ടുവർഷം"
english_title: "#Elderlymother #waits #tears #Sam #who #Ajman #work #missing #twoyears"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275078/elderlymother-waits-tears-sam-who-ajman-work-missing-twoyears"
published_at: "2025-03-07T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67caad3b7d91b_878.jpg"
keywords: []
---

# കണ്ണീരോടെ കാത്ത് വൃദ്ധമാതാവ്; ജോലിക്കായി അജ്മാനിലേക്ക് പോയ സാമിനെ കാണാതായിട്ട് രണ്ടുവർഷം

> **Lead Summary:** [ ഗൾഫിൽ ജോലിക്കായി പോയ മകനെയും കാത്ത് വൃദ്ധമാതാവ്. തിരുവല്ല സ്വദേശി സാം വർക്കിയെയാണ് രണ്ടു വർഷം മുൻപ് കാണാതായത്.

## Article Content

[ ഗൾഫിൽ ജോലിക്കായി പോയ മകനെയും കാത്ത് വൃദ്ധമാതാവ്. തിരുവല്ല സ്വദേശി സാം വർക്കിയെയാണ് രണ്ടു വർഷം മുൻപ് കാണാതായത്.

ഷാർജയിലേക്ക് ജോലിക്കായി വിസിറ്റിംഗ് വിസയിൽ ആണ് സാം വർക്കി പോയത്. ഇന്ത്യൻ എംബസിയൽ ഉൾപ്പെടെ വിവരം അറിയിച്ചിരുന്നെങ്കിലും രണ്ടുവർഷമായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിൻറെ പരാതി.

മകൻ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് എഴുപത്തിനാലുകാരിയായ സാറാമ്മ വർക്കിയുടെ ജീവിതം. വിധവയായ അമ്മയ്ക്ക് തണൽ ആകേണ്ട മകനെപ്പറ്റിയാണ് രണ്ടുവർഷമായി യാതൊരു വിവരവും ലഭ്യമല്ലാത്തത്.

2023 മെയ് മാസമാണ് സാം വർക്കി ഷാർജ അജ്മാനിലേക്ക് പോയത്. സാം അജ്മാനിൽ എത്തിയശേഷം ഒരു മാസത്തോളം കുടുംബമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സാമിനെപ്പറ്റി കുടുംബത്തിന് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

ആലപ്പുഴ സ്വദേശിയായ ഏജൻറ് മകനെ ചതിക്കുകയായിരുന്നു എന്നാണ് സാറാമ്മ വർക്കി പറയുന്നത്. ഷാർജയിൽ എത്തിയശേഷം സാംമിന്റെ നിർദ്ദേശപ്രകാരം ഒപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിക്ക് കുടുംബം രണ്ടുതവണയായി പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പണം കൈപ്പറ്റിയാണ് ഏജൻറ് സാം വർക്കിയെ ഗൾഫിൽ എത്തിച്ചതെന്ന് സഹോദരി സനു പരഞ്ഞു. രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ മുഖേന ഇന്ത്യൻ എംബസിയിൽ പരാതി അറിയിച്ചിരുന്നു.

സാമിനെ കണ്ടെത്താനായി മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട പരിഹാരം കാണണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275078/elderlymother-waits-tears-sam-who-ajman-work-missing-twoyears)