---
title: "ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സൗദിയിൽ മരിച്ചു"
english_title: "#Malayali #man #hospitalized #pneumonia #dies #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275153/malayali-man-hospitalized-pneumonia-dies-saudiarabia"
published_at: "2025-03-07T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cb0463c93f6_aaaa7.jpg"
keywords: []
---

# ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സൗദിയിൽ മരിച്ചു

> **Lead Summary:** **അബഹ: [** ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീർ ആണ് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്.

## Article Content

**അബഹ: [** ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീർ ആണ് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്.

രണ്ട് ദിവസമായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഒന്നരവർഷമായി ഖമീസ് മുത്തൈിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഇഖാമ കാലാവധി കഴിഞ്ഞിരുന്നു.

ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, സെയ്ദ് അലി. സഹോദരി പുത്രൻ ഷഫീക്ക്, ഭാര്യാസഹോദരൻ അൻസാരി എന്നിവർ മരണവിവരമറിഞ്ഞ് ഖമീസിൽ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275153/malayali-man-hospitalized-pneumonia-dies-saudiarabia)