---
title: "ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം: റിയാദിൽ മലയാളി യുവാവ് മരിച്ചു "
english_title: "#Accident #returning #from #work #Malayali #youth #dies #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275224/accident-returning-from-work-malayali-youth-dies-riyadh"
published_at: "2025-03-08T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbcdf526e09_accient.jpg"
keywords: []
---

# ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം: റിയാദിൽ മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **** സൗദിയിലുണ്ടായ വാഹനാപകടത്തിൽ കണിയാപുരം മുസ്‌ലിം ഹൈസ്കൂളിനു സമീപം എംഇകെ മൻസിലിൽ സുധീർ ഇബ്രാഹിം മരിച്ചു. സുലേഖ ബീവിയുടെയും പരേതനായ ഇബ്രാഹിം കുഞ്ഞിന്റെയും മകനാണ്.

## Article Content

**** സൗദിയിലുണ്ടായ വാഹനാപകടത്തിൽ കണിയാപുരം മുസ്‌ലിം ഹൈസ്കൂളിനു സമീപം എംഇകെ മൻസിലിൽ സുധീർ ഇബ്രാഹിം മരിച്ചു. സുലേഖ ബീവിയുടെയും പരേതനായ ഇബ്രാഹിം കുഞ്ഞിന്റെയും മകനാണ്.

മൃതദേഹം സൗദിയിലെ മോർച്ചറിയിൽ. വ്യാഴാഴ്ച പുലർച്ചെ 12ന് റിയാദിലാണ് അപകടം. ഡിഎച്ച്എൽ കുറിയർ സർവീസിലെ ജീവനക്കാരനായ സുധീർ ജോലി കഴിഞ്ഞു മുറിയിലേക്ക് മടങ്ങുമ്പോഴാണ് വാഹനം ഇടിച്ചത്.

രാവിലെ സഹപ്രവർത്തകർ സുധീറിനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുമ്പോഴാണു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സമീപത്തെ ആശുപത്രിയിലുണ്ടെന്നുള്ള വിവരം ലഭിക്കുന്നത്.

ഭാര്യ: ഫിദ. 9 വർഷമായി സൗദി അറേബ്യയിലാണ്. 4 മാസം മുൻപാണ് നാട്ടിലെത്തിയ ശേഷം സൗദിയിലേക്കു മടങ്ങിയത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275224/accident-returning-from-work-malayali-youth-dies-riyadh)