റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു
Mar 9, 2025 02:56 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്‍റെ (27) മൃതദേഹം റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജിൽ സംസ്‌കരിച്ചു.

സ്പോൺസരുടെ കീഴിൽ രണ്ട് വർഷമായി ജോലി ചെയ്യുകയായിരുന്ന ഇയാൾക്ക് പറയത്തക്ക അടുത്ത ബന്ധുക്കളൊന്നും ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലയക്കാൻ മാർഗമുണ്ടായിരുന്നില്ല. അവിവാഹിതനാണ്.

മാതാപിതാക്കൾ നേരത്തെ മരിച്ചുപോയി. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ഉറ്റ ബന്ധുക്കളുടെ സമ്മതപത്രം ഉൾപ്പടെയുള്ള രേഖകൾ ആവശ്യമായിരുന്നു. വിഷയം ഏറ്റെടുത്ത ലൈല അഫ്ലാജ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹി മുഹമ്മദ്‌ രാജയുടെ ശ്രമഫലമായി നാട്ടിലെ അകന്ന ബന്ധുക്കളെ കണ്ടെത്തി രേഖകൾ തരപ്പെടുത്തി നിയമനടപടികൾ പൂർത്തീകരിക്കുകയായിരുന്നു.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ സഹായത്തോടെയാണ് റിയാദ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കിയതും. ഒടുവിൽ സൗദി മണ്ണിൽ തന്നെ പ്രകാശെൻറ മൃതദേഹം സംസ്കരിച്ചു.

ലൈല അഫ്ലാജിലാണ് സംസ്കരിച്ചത്. പരേതരായ പച്ചിയ്യപ്പനും പഞ്ചാലിയുമാണ് മാതാപിതാക്കൾ.




#body #youngman #who #died #heartattack #Riyadh #cremated

Next TV

Related Stories
വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

Jun 9, 2025 08:08 PM

വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ...

Read More >>
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
Top Stories