---
title: "റിയാദിൽ വാഹനം ഇടിച്ച്​ സൈക്കിൾ യാത്രികനായ മലയാളി മരിച്ചു"
english_title: "#Malayali #cyclist #dies #hit #vehicle #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275570/malayali-cyclist-dies-hit-vehicle-riyadh"
published_at: "2025-03-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cda9568134f_gzdfg.jpg"
keywords: []
---

# റിയാദിൽ വാഹനം ഇടിച്ച്​ സൈക്കിൾ യാത്രികനായ മലയാളി മരിച്ചു

> **Lead Summary:** **റിയാദ്​: [** ജോലികഴിഞ്ഞ്​ താമസസ്ഥലത്തേക്ക്​ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനമിടിച്ച്​ ഗുരുതപരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ വാദി ലബനിൽ എക്​സിറ്റ്​ 33ലെ നജ്​റാൻ സ്​ട്രീറ്റിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്​ മൻസിലിൽ സുധീർ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്​: [** ജോലികഴിഞ്ഞ്​ താമസസ്ഥലത്തേക്ക്​ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനമിടിച്ച്​ ഗുരുതപരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ വാദി ലബനിൽ എക്​സിറ്റ്​ 33ലെ നജ്​റാൻ സ്​ട്രീറ്റിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്​ മൻസിലിൽ സുധീർ ആണ്​ മരിച്ചത്​.

ഈ മാസം ആറിന്​ പുലർച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ്​ സംഭവം. ഡി.എച്ച്​.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായ സുധീർ ജോലി കഴിഞ്ഞ്​ സമീപത്തുള്ള താമസസ്ഥലത്തേക്ക്​ സൈക്കിളിൽ പോകുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനം ഇടിച്ചാണ്​ അപകടമുണ്ടായത്​.

ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഗുരുതര പരിക്കേറ്റ സുധീറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയോടെ മരണം സംഭവിച്ചു.

മൃതദേഹം കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുണ്ട്​. രണ്ടുവർഷമായി ഡി.എച്ച്​.എൽ കമ്പനിയിൽ ജോലി ചെയ്യുന്നു.

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ്​ തിരിച്ചെത്തിയിട്ട്​ മൂന്നുമാസമേ ആയുള്ളൂ. ഭാര്യയും രണ്ട്​ കുട്ടികളും. ഇബ്രാഹിം കുഞ്ഞ്​, സുലൈഖ ബീവി ദമ്പതികളാണ്​ മാതാപിതാക്കൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275570/malayali-cyclist-dies-hit-vehicle-riyadh)