---
title: "ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ"
english_title: "#people #arrested #trying #illegally #enter #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275828/people-arrested-trying-illegally-enter-oman"
published_at: "2025-03-11T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfb4b7afd6a_fdg.jpg"
keywords: []
---

# ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

> **Lead Summary:** **മസ്കത്ത്: [** ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.

## Article Content

**മസ്കത്ത്: [** ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ സംഘത്തെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമനടപടികൾ നടന്നുവരികയാണെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം ദോഫാർ ഗവർണറേറ്റിൽ കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275828/people-arrested-trying-illegally-enter-oman)