---
title: "ആഘോഷത്തിമിർപ്പിൽ പ്രവാസികൾ, സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?"
english_title: "#Expatriates #SaudiArabia #celebrate #Eid #daysoff"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275981/expatriates-saudiarabia-celebrate-eid-daysoff"
published_at: "2025-03-11T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d05730b2f76_6565.jpg"
keywords: []
---

# ആഘോഷത്തിമിർപ്പിൽ പ്രവാസികൾ, സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?

> **Lead Summary:** **റിയാദ്: [ **സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

## Article Content

**റിയാദ്: [ **സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

29 മുതൽ ഏപ്രിൽ 2 വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം മുതൽ വാരാന്ത്യ അവധി തുടങ്ങുന്നതിനാൽ ഏപ്രിൽ 3 ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കും.

അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ് സാധ്യത. സൗദി എക്സ്ചേഞ്ചിന്റെ (തദാവുൽ) അവധി മാർച്ച് 28 മുതലാണ്. ഏപ്രിൽ 3 മുതൽ ട്രേഡിങ് പുനാരംഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275981/expatriates-saudiarabia-celebrate-eid-daysoff)