---
title: "സൗദി അറേബ്യയിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്"
english_title: "#Fire #breaks #out #SaudiArabia #two #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276260/fire-breaks-out-saudiarabia-two-injured"
published_at: "2025-03-13T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d270e2c02f0_soudi.jpg"
keywords: []
---

# സൗദി അറേബ്യയിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **ബുറൈദ: **സൗദി അറേബ്യയിൽ തീപിടിത്തം. അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിലാണ് തീപിടിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

## Article Content

**ബുറൈദ: **സൗദി അറേബ്യയിൽ തീപിടിത്തം. അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിലാണ് തീപിടിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ മുൻഭാ​ഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276260/fire-breaks-out-saudiarabia-two-injured)