---
title: "പൊതുവാഹനങ്ങളിൽ തിരക്കേറുന്നു; മുന്നിൽ മെട്രോയും ടാക്സിയും"
english_title: "Congestion on public transport; In front of the metro and taxi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/27652/congestion-on-public-transport-in-front-of-the-metro-and-taxi"
published_at: "2022-02-21T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213ac8647f05_uae.jpg"
keywords: []
---

# പൊതുവാഹനങ്ങളിൽ തിരക്കേറുന്നു; മുന്നിൽ മെട്രോയും ടാക്സിയും

> **Lead Summary:** **ദുബായ്: **കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളെ 'ഓവർടേക്ക്' ചെയ്ത് പൊതുവാഹനങ്ങൾ ഹിറ്റ് ട്രാക്കിൽ. മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടി.

## Article Content

**ദുബായ്: **കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളെ 'ഓവർടേക്ക്' ചെയ്ത് പൊതുവാഹനങ്ങൾ ഹിറ്റ് ട്രാക്കിൽ. മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടി.

2020ൽ പൊതുവാഹനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 34.6 കോടിയായിരുന്നെങ്കിൽ കഴിഞ്ഞവർഷം 46.1 കോടിയായെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. ബസ്, ട്രാം, ടാക്സി, അബ്ര, ഫെറി, വാട്ടർ ടാക്സി തുടങ്ങിയവയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ക്രമാനുഗത വളർച്ച രേഖപ്പെടുത്തുന്നു.

എക്സ്പോ വേദികളിലേക്ക് ഏറെ പേരും പൊതുവാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാനാകുന്ന പൊതുവാഹനങ്ങൾ ഗതാഗതമേഖലയിൽ വൻ മാറ്റത്തിനു വഴിയൊരുക്കി. പൊതുഗതാഗത മേഖലകളെ ബന്ധിപ്പിച്ച് കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി.

യാത്രക്കാരുടെ എണ്ണത്തിൽ മെട്രോയും ടാക്സിയുമാണ് മുന്നിൽ. യഥാക്രമം 33%, 34%. ബസ് യാത്രക്കാർ 25%. ഡിസംബറും (5.3 കോടി) നവംബറുമാണ് (5 കോടി) ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയ മാസങ്ങൾ. മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ കഴിഞ്ഞവർഷം 15.13 കോടി യാത്രക്കാർ കയറി. ഗ്രീൻ-റെഡ് ലൈനുകൾ സംഗമിക്കുന്ന ട്രാൻസ്ഫർ സ്റ്റേഷനുകളായ ബുർജ്മാനിലും യൂണിയനിലുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്.

റെഡ് ലൈനിൽ 70 ലക്ഷം പേരെത്തിയ അൽ റിഗ്ഗ, ബിസിനസ് ബേ (58 ലക്ഷം), ബുർജ് ഖലീഫ (57 ലക്ഷം), ഗ്രീൻ ലൈനിൽ ബനിയാസ് (53 ലക്ഷം), ഷറഫ് ഡിജി (51 ലക്ഷം), സ്റ്റേഡിയം (39 ) എന്നിവയാണ് തിരക്കേറിയ സ്റ്റേഷനുകൾ.

// akam-sw.js install script version 1.3.6

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/27652/congestion-on-public-transport-in-front-of-the-metro-and-taxi)