---
title: "പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "#Pathanamthitta #District #PravasiAssociation #organized #Iftargathering"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277278/pathanamthitta-district-pravasiassociation-organized-iftargathering"
published_at: "2025-03-18T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d93ac2d012c_66.jpg"
keywords: []
---

# പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **മനാമ: [ **ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200-ലധികം ആളുകൾ പങ്കെടുത്തു.

## Article Content

**മനാമ: [ **ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200-ലധികം ആളുകൾ പങ്കെടുത്തു.

സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോർഡിനേറ്റർ അനിൽ കുമാർ, അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മെമ്പർമാരും കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു.

ഈ ഇഫ്താർ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെ ഉദാഹരണമായും മാറി. മെമ്പർമാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും ഈ ആഘോഷത്തെ കൂടുതൽ പ്രഭാവിതമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277278/pathanamthitta-district-pravasiassociation-organized-iftargathering)