---
title: "ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം "
english_title: "#fire #broke #out #Acre #godown #Sharjah's #Industrial #Area10."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277474/fire-broke-out-acre-godown-sharjahs-industrial-area10"
published_at: "2025-03-19T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da684c0afd1_fire.jpg"
keywords: []
---

# ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം 

> **Lead Summary:** **ഷാർജ: **ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ​ഗോ‍ഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

## Article Content

**ഷാർജ: **ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ​ഗോ‍ഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

വിവരമറിഞ്ഞയുടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഷാർജ സിവിൽ ഡിഫൻസിന്റെ ഓപറേഷൻസ് റൂമിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിനാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു.

സംഭവസ്ഥലത്ത് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തുന്നതിനായി പ്രദേശം പോലീസ് വളഞ്ഞിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277474/fire-broke-out-acre-godown-sharjahs-industrial-area10)