---
title: "ദുബായിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇനി മുതല്‍ വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് വേണ്ട"
english_title: "For the attention of travelers to Dubai; No more rapid tests at the airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/27805/for-the-attention-of-travelers-to-dubai-no-more-rapid-tests-at-the-airport"
published_at: "2022-02-22T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214c40a1c18f_dubai.jpg"
keywords: []
---

# ദുബായിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇനി മുതല്‍ വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് വേണ്ട

> **Lead Summary:** **ദു**ബായിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ദുബായ് വ്യോമയാന അതോറിറ്റി. 48 മണിക്കൂറിനിടെ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ ഫലമുണ്ടെങ്കില്‍ ദുബായിലേക്ക് യാത്ര ചെയ്യാമെന്നാണ് അറിയിപ്പ്.

## Article Content

**ദു**ബായിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ദുബായ് വ്യോമയാന അതോറിറ്റി. 48 മണിക്കൂറിനിടെ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ ഫലമുണ്ടെങ്കില്‍ ദുബായിലേക്ക് യാത്ര ചെയ്യാമെന്നാണ് അറിയിപ്പ്.

ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പാണ് വിമാനത്താവളത്തില്‍ കൊവിഡ് റാപ്പിഡ് പരിശോധന നടത്തിയിരുന്നത്. ഇന്ത്യ, കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ദുബായ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

ദുബായ് വിമാനത്താവളത്തിലെത്തിയതിനുശേഷം ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് ഹാജരാകണം. കൊവിഡ് പോസിറ്റീവായാല്‍ മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നും ദുബായ് വ്യോമയാന അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ദുബായിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമേ റാപ്പിഡ് പരിശോധനയ്ക്ക് ഇളവ് അനുവദിച്ചിട്ടുള്ളൂ.

അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള റാപ്പിഡ് പരിശോധന വിമാനത്താവളങ്ങളില്‍ തുടരും. പാക്കിസ്ഥാന്‍, ശ്രീലങ്ക മുതലായ രാജ്യങ്ങളും യാത്രക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡത്തില്‍ സമാനമായ ഇളവുകള്‍ നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/27805/for-the-attention-of-travelers-to-dubai-no-more-rapid-tests-at-the-airport)