---
title: "  സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം "
english_title: "#Meningitis #vaccination #mandatory #Hajj #pilgrims #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278578/meningitis-vaccination-mandatory-hajj-pilgrims-saudiarabia"
published_at: "2025-03-23T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e03cf20f1c1_vaccine.jpg"
keywords: []
---

#   സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം 

> **Lead Summary:** റിയാദ്​: ഈ വർഷം ഹജ്ജ്​ നിർവഹിക്കുന്ന സൗദിയി​ൽ നിന്നുള്ള തീർഥാടകർക്ക്​ (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക്​ ​ചെയ്യാനോ കർമങ്ങൾ​ നിർവഹിക്കാനോ അനുമതി ലഭിക്കില്ല.

## Article Content

റിയാദ്​: ഈ വർഷം ഹജ്ജ്​ നിർവഹിക്കുന്ന സൗദിയി​ൽ നിന്നുള്ള തീർഥാടകർക്ക്​ (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക്​ ​ചെയ്യാനോ കർമങ്ങൾ​ നിർവഹിക്കാനോ അനുമതി ലഭിക്കില്ല.

പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ്​ കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതി​െൻറ ഭാഗമാണ്​ ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്​ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത്​ അത്യാവശ്യമാണ്​. കൂടാതെ തീർഥാടകർക്ക്​ ഇൻഫ്ലുവൻസ വാക്സിനും കോവിഡ്-19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. 

മന്ത്രാലയത്തി​െൻറ ‘മൈ ഹെൽത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെൻറ്​ എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ്​ നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്​സിനേഷനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278578/meningitis-vaccination-mandatory-hajj-pilgrims-saudiarabia)