---
title: "27 വയസുകാരനായ പ്രവാസി യുവാവ് ഒമാനില്‍ നിര്യാതനായി"
english_title: "Expatriate youth dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/27888/expatriate-youth-dies-in-oman"
published_at: "2022-02-23T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215973722be0_DEATH.jpg"
keywords: []
---

# 27 വയസുകാരനായ പ്രവാസി യുവാവ് ഒമാനില്‍ നിര്യാതനായി

> **Lead Summary:** **മസ്‍കത്ത്:** തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ പ്രവാസി യുവാവ് ഒമാനില്‍ നിര്യാതനായി. ശിവന്‍ കോവിലില്‍ ധനിഷ് ആണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

## Article Content

**മസ്‍കത്ത്:** തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ പ്രവാസി യുവാവ് ഒമാനില്‍ നിര്യാതനായി. ശിവന്‍ കോവിലില്‍ ധനിഷ് ആണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സലാലയിലെ അല്‍ റവാസി ടെക്നിക്കല്‍ ട്രേഡിങ് കമ്പനിയുടെ മസ്‍കത്തിലെ അസൈബ ബ്രാഞ്ചില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

പിതാവ് - മണി. മാതാവ് - വസന്ത കുമാരി. ഐ.സി.എഫിന്റെയും ആക്സിഡന്റ്സ് ആന്റ് ഡിമൈസസ് ഒമാന്റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/27888/expatriate-youth-dies-in-oman)