---
title: "ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു"
english_title: "#Malayali #dies #AbuDhabi #suffering #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278911/malayali-dies-abudhabi-suffering-heartattack"
published_at: "2025-03-25T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e268da81162_53.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി: [ ** അബുദാബി ഖലീഫ സിറ്റിയിൽ ജോലിചെയ്യുന്ന കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**അബുദാബി: [ ** അബുദാബി ഖലീഫ സിറ്റിയിൽ ജോലിചെയ്യുന്ന കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൽ മജീദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണു മരിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. 6 മാസം മുൻപാണു നാട്ടിൽ വന്നു തിരികെപ്പോയത്.

30 വർഷമായി പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. പിതാവ്: പി.സി.സി.മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: ഷറഫുന്നീസ, ഷജ്‌ല, ഷഹീന. മരുമക്കൾ: നാസർ, അസീസ്, റൗഫ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278911/malayali-dies-abudhabi-suffering-heartattack)