---
title: "വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ"
english_title: "#Migrants #caught #with #drugs #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279381/migrants-caught-with-drugs-airport"
published_at: "2025-03-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e524cc5f713_arrest.jpg"
keywords: []
---

# വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ. ആ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ. ആ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

സ്‌​കാ​നി​ങ്ങി​നി​ടെ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ ബാ​ഗ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ടി ​ബാ​ഗു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നും വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279381/migrants-caught-with-drugs-airport)