---
title: "സന്ദർശനവിസയിലെത്തിയ കോഴിക്കോട്​ സ്വദേശി അൽ ഖോബാറിൽ അന്തരിച്ചു "
english_title: "#Kozhikode #native #who #arrived #visit #visa #passes #away #AlKhobar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279403/kozhikode-native-who-arrived-visit-visa-passes-away-alkhobar"
published_at: "2025-03-27T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e538ed2b954_desad.jpg"
keywords: []
---

# സന്ദർശനവിസയിലെത്തിയ കോഴിക്കോട്​ സ്വദേശി അൽ ഖോബാറിൽ അന്തരിച്ചു 

> **Lead Summary:** **അൽ ഖോബാർ: ** മൂന്നു പതിറ്റാണ്ടിലേറെക്കാലം അൽ ഖോബാറില്‍ (അഖ്‌റബിയ്യ) പ്രവാസിയായി സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട്​ ഫറോക്​ സ്വദേശി അബ്​ദുല്‍ മജീദ് വേങ്ങാട്ട് അന്തരിച്ചു.

## Article Content

**അൽ ഖോബാർ: ** മൂന്നു പതിറ്റാണ്ടിലേറെക്കാലം അൽ ഖോബാറില്‍ (അഖ്‌റബിയ്യ) പ്രവാസിയായി സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട്​ ഫറോക്​ സ്വദേശി അബ്​ദുല്‍ മജീദ് വേങ്ങാട്ട് അന്തരിച്ചു.

കെ.എം.സി.സി സൗദി നാഷനൽ വർക്കിങ്​ പ്രസിഡൻറ്​ അഷ്‌റഫ് വേങ്ങാട്ടി​െൻറ പിതൃസഹോദര പുത്രനാണ്.സൗദി കേബിള്‍ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍പോയ ശേഷം ഒരു മാസം മുമ്പ്​ സന്ദര്‍ശക വിസയില്‍ അൽ ഖോബാറിലുള്ള മക​െൻറ അടുത്ത് എത്തിയതായിരുന്നു.

ബുധനാഴ്ച്ച രാത്രി ഇശാഅ്​ നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ അംഗശുദ്ധി വരുത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ഉടൻ അല്‍മാന ആശുപത്രിയിലേക്ക്​ എത്തിക്കുമായിരുന്നു. അവിടെ വെച്ച്​ മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖോബാര്‍ തുഖ്ബ മഖ്​ബറയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറോസ്, തഫ്‌സീല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279403/kozhikode-native-who-arrived-visit-visa-passes-away-alkhobar)