---
title: "മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഫ​ത്​​വ കൗ​ൺ​സി​ൽ ആ​ഹ്വാ​നം"
english_title: "#Fatwa #Council #calls #believers #observe #lunar #eclipse"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279499/fatwa-council-calls-believers-observe-lunar-eclipse"
published_at: "2025-03-28T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6111191b64_Untitled-1.jpg"
keywords: []
---

# മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഫ​ത്​​വ കൗ​ൺ​സി​ൽ ആ​ഹ്വാ​നം

> **Lead Summary:** ദു​ബൈ: ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത്​ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഫ​ത്​​വ കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്തു. റ​മ​ദാ​ൻ 29 തി​ക​യു​ന്ന ദി​വ​സ​മെ​ന്ന നി​ല​യി​ൽ ശ​നി​യാ​ഴ്ച മാ​സ​പ്പി​റ കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​ർ​​ദേ​ശം.

## Article Content

ദു​ബൈ: ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത്​ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഫ​ത്​​വ കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്തു. റ​മ​ദാ​ൻ 29 തി​ക​യു​ന്ന ദി​വ​സ​മെ​ന്ന നി​ല​യി​ൽ ശ​നി​യാ​ഴ്ച മാ​സ​പ്പി​റ കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​ർ​​ദേ​ശം.

ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടോ ബൈ​നോ​ക്കു​ല​ർ ഉ​പ​യോ​ഗി​ച്ചോ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ ച​ന്ദ്ര​ക്ക​ല ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ യു.​എ.​ഇ മാ​സ​പ്പി​റ ദ​ർ​ശ​ന സ​മി​തി​യെ വി​വ​രം അ​റി​യി​ച്ച്​ അ​വ​രു​ടെ സാ​ക്ഷ്യം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

റ​മ​ദാ​ൻ സ​മാ​പ​ന​വും ഈ​ദ് അ​ൽ ഫി​ത്​​റി​ന്റെ തു​ട​ക്ക​വും സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഈ ​ന​ട​പ​ടി അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ മാ​സ​പ്പി​റ റി​പ്പോ​ർ​ട്ടു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്​ മാ​സ​പ്പി​റ ദ​ർ​ശ​ന സ​മി​തി​യാ​ണ്.

ശ​നി​യാ​ഴ്ച മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​നു​​ശേ​ഷം യോ​ഗം ചേ​ർ​ന്ന് മ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​ദ് അ​ൽ ഫി​ത്​​റി​ന്റെ തീ​യ​തി സ​മി​തി​യാ​ണ്​ പ്ര​ഖ്യാ​പി​ക്കു​ക.

.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279499/fatwa-council-calls-believers-observe-lunar-eclipse)