---
title: "അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന; യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം"
english_title: "#UAE #dirham #now #new #symbol."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279567/uae-dirham-now-new-symbol"
published_at: "2025-03-28T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e64ba3e58f8_uae.jpg"
keywords: []
---

# അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന; യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം

> **Lead Summary:** **ദുബൈ: **യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ് അക്ഷരമായ`ഡി'യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.

## Article Content

**ദുബൈ: **യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ് അക്ഷരമായ`ഡി'യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.

ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്.

അതേസമയം, കറൻസിയുടെ ഡിജിറ്റൽ പതിപ്പിന്റെ ലോ​ഗോയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ദിർഹത്തിൽ രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വ‍ൃത്താകൃതിയിലുള്ള രൂപവും ഉണ്ട്.

ദേശീയ കറൻസിയുടെ ആ​ഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോ​ഗോയിലെ ചിഹ്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അറബിക് കാലി​ഗ്രഫിയിലെ ഘടകങ്ങളും ലോ​ഗോ രൂപകൽപ്പനയിൽ പ്രകടമാണ്.

1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആ​ഗോള സാമ്പത്തിക രം​ഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറുകയായിരുന്നു. ഈ വർഷം അവസാനത്തോടെ ദിർഹം ലോ​ഗോ ഓദ്യോ​ഗികമായി നിലവിൽ വരുമെന്നാണ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279567/uae-dirham-now-new-symbol)