---
title: "ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു"
english_title: "#young #Malayali #man #who #arrived #Riyadh #business #visa #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279619/young-malayali-man-who-arrived-riyadh-business-visa-died"
published_at: "2025-03-28T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6756c329fb_gcc.jpg"
keywords: []
---

# ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു

> **Lead Summary:** റിയാദ്: ബിസിനസ്​ വിസയിൽ ഏഴുമാസം മുമ്പ്​ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ രാജീവ്‌ ആണ്​ റിയാദ്​ ​ശുമൈസിയിലെ ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്​. ബത്​ഹയിലെ ഫിലിപ്പിനോ മാർക്കറ്റിലുള്ള ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​.

## Article Content

റിയാദ്: ബിസിനസ്​ വിസയിൽ ഏഴുമാസം മുമ്പ്​ റിയാദിലെത്തിയ മലയാളി യുവാവ്​ മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ രാജീവ്‌ ആണ്​ റിയാദ്​ ​ശുമൈസിയിലെ ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്​. ബത്​ഹയിലെ ഫിലിപ്പിനോ മാർക്കറ്റിലുള്ള ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​.

വ്യാഴാഴ്​ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവർ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്​തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്​.

നാട്ടിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. വിജയൻ, പൊന്നമ്മ ദമ്പതികളുടെ മൂന്ന്​ ആൺമക്കളിൽ രണ്ടാമത്തെയാളാണ്​​​. അടുത്ത ബന്ധു ​ആരോമൽ റിയാദിൽ ഒപ്പമുണ്ട്​. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279619/young-malayali-man-who-arrived-riyadh-business-visa-died)