---
title: "ദീർഘകാല ബഹ്റൈൻ പ്രവാസിയായ ഷംസ് കൊച്ചിൻ അന്തരിച്ചു"
english_title: "#ShamsCochin #long #time #Bahraini #expatriate #passesaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279678/shamscochin-long-time-bahraini-expatriate-passesaway"
published_at: "2025-03-28T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6b68a93638_gffgfg.jpg"
keywords: []
---

# ദീർഘകാല ബഹ്റൈൻ പ്രവാസിയായ ഷംസ് കൊച്ചിൻ അന്തരിച്ചു

> **Lead Summary:** **മനാമ: [** ദീർഘകാല ബഹ്റൈൻ പ്രവാസിയും കലാ, സാമൂഹിക, സാംസ്കാരിക രം​ഗത്തെ നിറസാന്നിധ്യവുമായിരുന്ന ഷംസ് കൊച്ചിൻ അന്തരിച്ചു. 65 വയസ്സായിരുന്നു.

## Article Content

**മനാമ: [** ദീർഘകാല ബഹ്റൈൻ പ്രവാസിയും കലാ, സാമൂഹിക, സാംസ്കാരിക രം​ഗത്തെ നിറസാന്നിധ്യവുമായിരുന്ന ഷംസ് കൊച്ചിൻ അന്തരിച്ചു. 65 വയസ്സായിരുന്നു.

പ്രശസ്ത ​ഗായകൻ അഫ്സലിന്റെ സഹോദരനാണ്. നാട്ടിലായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ രോ​ഗങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു.

ബഹ്റൈനിലെ സം​ഗീത വേദികളിൽ ഒട്ടേറെ പ്രശസ്ത ​ഗായകർക്ക് പിന്നണിയൊരുക്കിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഇന്ത്യൻ സ്കൂൾ ഉൾപ്പടെ വിവിധയിടങ്ങളിൽ സം​ഗീത വിരുന്നുകൾ സംഘടിപ്പിച്ചിട്ടുള്ള ഇദ്ദേഹം ബഹ്റൈനിൽ സം​ഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു.

ബഹ്റൈനിലെ സംഘടനയായ പടവ് കുടുംബവേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. കലാരം​ഗത്ത് നൽകിയിട്ടുള്ള സംഭാവനകളെ മുൻനിർത്തി വിവിധ സംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഷംസ് കൊച്ചിന്റെ വിയോ​ഗത്തിൽ നിരവധി സംഘടനകൾ അനുശോചനം അറിയിച്ചിട്ടുണ്ട്. മക്കൾ: നഹല, നിദാൽ ഷംസ്. മരുമകൻ: റംഷി. ​ഗായകരായ അഫ്സൽ, അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279678/shamscochin-long-time-bahraini-expatriate-passesaway)