വാഹനാപകടം: ടയറിനടിയിൽപെട്ട് പ്രവാസി മലയാളി സലാലയിൽ മരിച്ചു

വാഹനാപകടം: ടയറിനടിയിൽപെട്ട് പ്രവാസി മലയാളി  സലാലയിൽ മരിച്ചു
Mar 29, 2025 03:36 PM | By Susmitha Surendran

സലാല (ഒമാൻ): (gcc.truevisionnews.com) വാഹനാപകടത്തെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം സ്വദേശി സലാലയിൽ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ തുംറൈത്തിൽ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം.

മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം മരിക്കുകയായിരുന്നു.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ. സലാലയിലെത്തിയിട്ട് ഒരു വർഷമായി.

നേരത്തെ, ദുബൈയിൽ പ്രവാസിയായിരുന്നു. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്. നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് ബന്ധപ്പട്ടവർ അറിയിച്ചു.

#native #Kuttippuram #Malappuram #died #Salalah #following #accident.

Next TV

Related Stories
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

Jun 7, 2025 10:57 AM

ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

മലയാളി യുവാവ് ദുബായിൽ അപകടത്തിൽ...

Read More >>
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
Top Stories










News Roundup