---
title: "ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച "
english_title: "#No #Shawwal #Pira #seen #Eid  #Oman #monday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279947/no-shawwal-pira-seen-eid-oman-monday"
published_at: "2025-03-29T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8192194511_eid.jpg"
keywords: []
---

# ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച 

> **Lead Summary:** **മസ്കത്ത്​: ** ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ​ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

## Article Content

**മസ്കത്ത്​: ** ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ​ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്​ജിദുകളിലും ഈദ്​ ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന്​ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​.

വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ്​ പലയിടത്തും നേതൃത്വം നൽകുന്നത്​.

പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്​​നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക്​ മടങ്ങുക. മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279947/no-shawwal-pira-seen-eid-oman-monday)