---
title: "അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്"
english_title: "#going #holiday #secure #their #homes #RoyalOmanPolice"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280248/going-holiday-secure-their-homes-royalomanpolice"
published_at: "2025-03-31T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea347b97eb2_77.jpg"
keywords: []
---

# അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

> **Lead Summary:** **മസ്‌കത്ത്: [** അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഷണം തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും വീടുകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് ഓര്‍മിപ്പിച്ചു.

## Article Content

**മസ്‌കത്ത്: [** അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഷണം തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും വീടുകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് ഓര്‍മിപ്പിച്ചു.

ദീര്‍ഘകാലത്തേക്ക് വീടുകളില്‍ നിന്ന് പുറത്തുപോകുമ്പോള്‍ താമസക്കാര്‍ പാലിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍ പോലീസ് വിശദീകരിച്ചു:

∙ പോകുന്നതിനുമുൻപ് വീട് പൂട്ടിയെന്ന് ഉറപ്പുവരുത്തുക.

∙ വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക.

∙ ആധുനിക ഗാര്‍ഹിക സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക

ഇത്രയും ലളിത നടപടികള്‍ സ്വീകരിക്കുന്നത് മോഷണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ദൂരെയായിരിക്കുമ്പോള്‍ മനസ്സമാധാനം നല്‍കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280248/going-holiday-secure-their-homes-royalomanpolice)