---
title: "കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്"
english_title: "#Fake #Instagram #account #name #Kuwait #Ministry #Social #Affairs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280387/fake-instagram-account-name-kuwait-ministry-social-affairs"
published_at: "2025-03-31T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eac7d880d65_instagram.jpg"
keywords: []
---

# കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

> **Lead Summary:** **കുവൈത്ത് സിറ്റി: ** സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിൽ ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അറിയിച്ചു. ഈ വ്യാജ അക്കൗണ്ട് മന്ത്രാലയത്തിന്‍റെ പേരിൽ കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന ക്യാമ്പയിൻ ഉപയോഗിച്ച് പണം ശേഖരിക്കുകയും സംഭാവന നൽകുന്നവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.

## Article Content

**കുവൈത്ത് സിറ്റി: ** സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിൽ ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അറിയിച്ചു. ഈ വ്യാജ അക്കൗണ്ട് മന്ത്രാലയത്തിന്‍റെ പേരിൽ കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന ക്യാമ്പയിൻ ഉപയോഗിച്ച് പണം ശേഖരിക്കുകയും സംഭാവന നൽകുന്നവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.

ഇത്തരം വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. mosa1_kw എന്ന പേരിലുള്ള മന്ത്രാലയത്തിന്‍റെ ഔദ്യോഗികമായി വെരിഫൈ ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടും കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന കാമ്പയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റും മാത്രം ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.

വ്യാജ അക്കൗണ്ടിന് പിന്നിലുള്ളവര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280387/fake-instagram-account-name-kuwait-ministry-social-affairs)