യുഎഇ: (gcc.truevisionnews.com) റോഡുവിള സ്വദേശി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദുബായിൽ മരിച്ചു. റോഡുവിള പുത്തൻവീട്ടിൽ ഇർഷാദ് (50) ആണ് മരിച്ചത്‍.
റാസൽഖൈമയിൽ താമസസ്ഥലത്തെ ഫ്ലാറ്റിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ഭാര്യ ഷീബ. മക്കൾ: നിലോഫർ ഫാത്തിമ, മുഹമ്മദ് ഫൈസൽ. സംസ്കാരം പിന്നീട്.
#Gascylinder #explodes #while #cooking #Malayali #dies #tragically #UAE