ഇന്ത്യയിൽ കോവിഷീൽഡ് എടുത്തു ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ്

ഇന്ത്യയിൽ കോവിഷീൽഡ് എടുത്തു ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ്
Sep 26, 2021 10:06 PM | By Truevision Admin

ദോഹ : ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നൽകിത്തുടങ്ങി.ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആർ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ ഒരാഴ്ചയായി അനുമതി നൽകുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്വാറന്റീനിൽ കഴിയാൻ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവർ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടൽ മുറി ബുക്ക് ചെയ്യണമെന്ന് നിർബന്ധമാണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സീനു മാത്രമാണ് ഖത്തറിൽ അംഗീകാരം.

ഓഗസ്റ്റ് 2 ന് പ്രാബല്യത്തിൽ വന്ന വ്യവസ്ഥകൾ പ്രകാരം ഇന്ത്യയടക്കം സ്‌പെഷൽ സോൺ വിഭാഗത്തിലെ 6 രാജ്യക്കാരിൽ ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് വന്നു ഭേദമായവർക്കും 2 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ. രണ്ടാം ദിവസത്തെ പിസിആർ പരിശോധനാ ഫലം നെഗറ്റീവെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്കു മാറ്റും. അതത് രാജ്യങ്ങളിൽ വാക്‌സീനെടുത്തവർ 10 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിലാണ് ഏതാനും ദിവസങ്ങളായി അനൗദ്യോഗികമായി ഇളവനുവദിച്ചത്.

Hotel quarantine discount for those arriving in Qatar with Covshield in India

Next TV

Related Stories
മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 118 പേര്‍ക്കെതിരെ കൂടി നടപടി

Oct 12, 2021 09:06 AM

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 118 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍...

Read More >>
ഖത്തറിലേക്ക് എത്തുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം.

Oct 4, 2021 12:00 AM

ഖത്തറിലേക്ക് എത്തുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം.

ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം....

Read More >>
ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു വയസുകാരി  മരിച്ചു

Sep 30, 2021 10:20 PM

ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു വയസുകാരി മരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു വയസുകാരി ...

Read More >>
ഖത്തറിൽ 67 പേർക്കുകൂടി കോവിഡ്.

Sep 26, 2021 09:43 PM

ഖത്തറിൽ 67 പേർക്കുകൂടി കോവിഡ്.

ഖത്തറിൽ 67 പേർക്കുകൂടി...

Read More >>
ഖത്തറിൽ 101 പേർക്കുകൂടി കോവിഡ്; രോഗമുക്തി 173

Sep 19, 2021 10:32 PM

ഖത്തറിൽ 101 പേർക്കുകൂടി കോവിഡ്; രോഗമുക്തി 173

ഖത്തറില്‍ കമ്യൂണിറ്റികളിലുള്ള 65 പേര്‍ക്കുള്‍പ്പെടെ 101 പേര്‍ക്ക് കോവിഡ് പോസിറ്റീവ്...

Read More >>
നരിപ്പറ്റ സ്വദേശി  ഖത്തറിൽ  വാഹന അപകടത്തിൽ മരിച്ചു

Sep 15, 2021 12:01 PM

നരിപ്പറ്റ സ്വദേശി ഖത്തറിൽ വാഹന അപകടത്തിൽ മരിച്ചു

നരിപ്പറ്റ സ്വദേശി ഖത്തറിൽ വാഹന അപകടത്തിൽ...

Read More >>
Top Stories