---
title: "ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം"
english_title: "#Bahrain #citizen #hit #head #brick #followed #clash #search #intensifies #suspects"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281085/bahrain-citizen-hit-head-brick-followed-clash-search-intensifies-suspects"
published_at: "2025-04-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee9e1b63be2_dfgdfr56.jpg"
keywords: []
---

# ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

> **Lead Summary:** **മനാമ: [** ബഹ്റൈനിലെ ഹമല ഏരിയയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്.

## Article Content

**മനാമ: [** ബഹ്റൈനിലെ ഹമല ഏരിയയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്.

ഇതിൽ ഒരാൾ ഡൗൺ സിൻ‍ഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. വാക്കുതർക്കത്തെ തുടർന്ന് യുവാക്കളിൽ ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.

​ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ​ഗുരുതരമായ പരിക്കേറ്റത്.

അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന് ഇവർ രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281085/bahrain-citizen-hit-head-brick-followed-clash-search-intensifies-suspects)