---
title: "ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്"
english_title: "#Tourist #injured #after #falling #while #hiking #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281086/tourist-injured-after-falling-while-hiking-oman"
published_at: "2025-04-03T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee9ee90128e_dgdfg.jpg"
keywords: []
---

# ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

> **Lead Summary:** **മസ്കറ്റ്: [ **ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്കേ​റ്റു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്.

## Article Content

**മസ്കറ്റ്: [ **ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്കേ​റ്റു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്.

അ​പ​ക​ടം ന​ട​ന്ന​ ഉടൻ തന്നെ സ്ഥ​ല​ത്തെ​ത്തി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ യൂ​ണി​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​യെ ഹെ​ലി​കോ​പ്റ്റ​ർ മാര്‍ഗം ഖൗ​ല ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരുന്നു.

പ​ർ​വ​താ​രോ​ഹ​ക​ന് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281086/tourist-injured-after-falling-while-hiking-oman)