---
title: "സൗദി അറേബ്യയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത"
english_title: "#Thunderstorms #heavyrain #expected #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281127/thunderstorms-heavyrain-expected-saudiarabia"
published_at: "2025-04-04T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef35da30dce_gg.jpg"
keywords: []
---

# സൗദി അറേബ്യയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

> **Lead Summary:** **റിയാദ്: [ ** സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

## Article Content

**റിയാദ്: [ ** സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കാനും അവയിലൊക്കെ നീന്തുന്നതും കുളിക്കുന്നതുമൊക്കെ ഒഴിവാക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തബൂക്ക്, മദീന, ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഖാസിം, ബഹ, അസീർ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ജസാൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും നജ്‌റാൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ചാനലുകളും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281127/thunderstorms-heavyrain-expected-saudiarabia)