---
title: "അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച് പൊ​ലീ​സ്"
english_title: "#Recklessdriving #Police #share #accident #scene"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281471/recklessdriving-police-share-accident-scene"
published_at: "2025-04-05T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0c89d51ad0_fgfg.jpg"
keywords: []
---

# അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച് പൊ​ലീ​സ്

> **Lead Summary:** **അ​ബൂ​ദ​ബി: [ ** അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്ങും പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ൻ മാ​റ്റ​വും മൂ​ല​മു​ണ്ടാ​യ കൂ​ട്ടി​യി​ടി​യും തു​ട​ർ​ന്ന്​ വാ​ഹ​നം മ​റി​യു​ന്ന​തി​ന്‍റെ​യും വി​ഡി​യോ പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.

## Article Content

**അ​ബൂ​ദ​ബി: [ ** അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്ങും പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ൻ മാ​റ്റ​വും മൂ​ല​മു​ണ്ടാ​യ കൂ​ട്ടി​യി​ടി​യും തു​ട​ർ​ന്ന്​ വാ​ഹ​നം മ​റി​യു​ന്ന​തി​ന്‍റെ​യും വി​ഡി​യോ പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.

ഇ​ട​ത്തേ അ​റ്റ​ത്തെ ലൈ​നി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ അ​തി​വേ​ഗം ലൈ​ൻ മാ​റു​ക​യും മു​ന്നി​ല്‍ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വീ​ണ്ടും പ​ഴ​യ ലൈ​നി​ലേ​ക്ക് തി​രി​ച്ചു​ക​യ​റാ​നും ന​ട​ത്തി​യ ശ്ര​മ​ത്തി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ ത​ട്ടി മ​റി​യു​ന്ന​താ​ണ് വി​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്.

ഇ​ട​ത്തേ അ​റ്റ​ത്തെ റോ​ഡ് ബാ​രി​ക്കേ​ഡി​ൽ ത​ട്ടി​യാ​ണ് കാ​ര്‍ മ​റി​യു​ന്ന​ത്. അ​തേ​സ​മ​യം ഈ ​കാ​ര്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ മ​റ്റൊ​രു വാ​ഹ​നം ത​ല​നാ​രി​ഴ​ക്കാ​ണ് മ​റ്റൊ​രു കൂ​ട്ടി​യി​ടി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​രു​ടെ​യും യാ​ത്രി​ക​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് 2000 ദി​ര്‍ഹം പി​ഴ​യും 23 ബ്ലാ​ക്ക് പോ​യ​ന്‍റും വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​നം വി​ട്ടു​ന​ല്‍കു​ന്ന​തി​ന് 50,000 ദി​ര്‍ഹ​മാ​ണ് പി​ഴ കെ​ട്ടേ​ണ്ട​ത്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​തു​ക കെ​ട്ടി​യി​ല്ലെ​ങ്കി​ൽ വാ​ഹ​നം പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യും.

അ​പ​ക​ട​ങ്ങ​ള്‍ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​വു​ന്ന പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ന്‍മാ​റ്റ​വും ഇ​ത​ര വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് മ​തി​യാ​യ അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള ഡ്രൈ​വി​ങ്ങും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281471/recklessdriving-police-share-accident-scene)