ഇത് സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം

ഇത് സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം
Apr 6, 2025 01:00 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) കളഞ്ഞു കിട്ടിയ പണവും ആഭരണങ്ങളും തിരിച്ചേൽപ്പിച്ച പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം. മുഹമ്മദ് അസാം, സയീദ് അഹമ്മദ് എന്നീ രണ്ട് പ്രവാസി താമസക്കാരാണ് ദുബൈ പോലീസിൽ നിന്നും പ്രശംസാ പത്രം ഏറ്റുവാങ്ങിയത്.

നായിഫ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്നുമാണ് ഇരുവർക്കും ആഭരണങ്ങളും പണവും വീണുകിട്ടിയത്. ഉടമകളെ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനാൽ ഇത് നേരെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

മുഹമ്മദ് അസാമിന്റെയും സയീദ് അഹമ്മദിന്റെയും സത്യസന്ധതയ്ക്കും തീർത്തും ഉത്തരവാദിത്തപരമായ പെരുമാറ്റത്തിനുമുള്ളതാണ് ഈ ആദരവെന്ന് നായിഫ് പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ എക്സ്പേർട്ട് ഒമർ അഷൂർ പറഞ്ഞു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ മികച്ച ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിലുമുള്ള ദുബൈ പോലീസിന്റെ പ്രതിബന്ധതയുടെ ഭാ​ഗമായാണ് ഈ അഭിനന്ദനമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് ലഭിച്ച അം​ഗീകാരത്തിൽ മുഹമ്മദ് അസാമും സയീദ് അഹമ്മദും നന്ദി പറഞ്ഞു.

കളഞ്ഞു കിട്ടിയ വസ്തുക്കൾ പോലീസ് സ്റ്റേഷനിൽ തിരികെ ഏൽപ്പിച്ചതും അത് യഥാർത്ഥ ഉടമകളുടെ കൈയിൽ എത്തിക്കേണ്ടതും തങ്ങളുടെ കടമയാണെന്നും ഇരുവരും പറഞ്ഞു.

#recognition #honesty #DubaiPolice #respect #expatriates

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories