റിയാദ്: (gcc.truevisionnews.com) ഭാര്യക്കൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്.
ഈ മാസം 2ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ (ഇരുവരും ജിദ്ദ), ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.
#Malayali #man #who #Umrah #wife #dies #heartattack #Jeddah