---
title: "രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍"
english_title: "Two tanker drivers stole 4,000 industrial diesel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/28244/two-tanker-drivers-stole-4000-industrial-diesel"
published_at: "2022-02-24T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217a224a6374_arrest.jpg"
keywords: []
---

# രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈത്തില്‍ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍ മോഷ്‍ടിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

## Article Content

**കുവൈത്ത് സിറ്റി:** നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈത്തില്‍ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍ മോഷ്‍ടിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

ഇവിടെ നിന്നു തന്നെ ഇലക്ട്രിക് കേബിളുകള്‍ മോഷണം പോയ സംഭവത്തിലും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഓയില്‍ ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ചില മെഷീനുകളിലേക്ക് ആവശ്യമായിരുന്ന ഡീസലാണ് മോഷണം പോയത്.

ഇവിടെ ചുമതലയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ ഡീസലിന്റെ അളവില്‍ കുറവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ടാങ്കര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പാകിസ്ഥാന്‍ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/28244/two-tanker-drivers-stole-4000-industrial-diesel)