ക്ലീനിങ് ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യ ശ്രമം, കുവൈത്തിൽ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍

ക്ലീനിങ് ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യ ശ്രമം, കുവൈത്തിൽ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍
Apr 10, 2025 05:16 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ക്ലീനിംഗ് ഡിറ്റർജന്റ് കുടിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രദേശത്തെ ഒരു ഫാമിലാണ് അബോധാവസ്ഥയിൽ പ്രവാസിയായ ഇയാളെ കണ്ടെത്തിയത്. ഇയാളുടെ സമീപത്തായി ക്ലീനിങ് ഡിറ്റർജന്റിന്റെ കുപ്പിയുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയുടെ സുഹൃത്താണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് അറിയിച്ചത്. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ എമർജൻസി ഡിപ്പാർട്ട്മെന്റ് സംഭവസ്ഥലത്തെത്തി.

പ്രവാസിയുടെ നില ഗുരുതരമായതിനാൽ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കേസ് ഫയൽ ചെയ്തു. ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വ്യക്തിയെ ചോദ്യം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.



#Expatriate #Kuwait #attempted #suicide #drinking #cleaning #detergent #taken #hospital #helicopter

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories