---
title: "സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം"
english_title: "#Strong #duststorm  #saudiArabia #Meteorological #Center #continue #comingdays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/282812/strong-duststorm-saudiarabia-meteorological-center-continue-comingdays"
published_at: "2025-04-11T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8ec81bddd4_5656.jpg"
keywords: []
---

# സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

> **Lead Summary:** **ജിദ്ദ: [** സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. റിയാദിൽ വെള്ളിയാഴ്​ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്​. രാജ്യത്തി​ന്റെ മറ്റ്​ ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ പൊടിപടലങ്ങളാൽ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്​.

## Article Content

**ജിദ്ദ: [** സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. റിയാദിൽ വെള്ളിയാഴ്​ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്​. രാജ്യത്തി​ന്റെ മറ്റ്​ ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ പൊടിപടലങ്ങളാൽ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്​.

തണുപ്പുകാലത്തിൽനിന്ന്​ വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാമാറ്റത്തി​ന്റെ സൂചനയായി വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പൊടിക്കാറ്റ്​ തുടരുമെന്ന്​ ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആകാശത്ത് പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് കാഴ്​ച പരിമിതപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്​ സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകി​. രാജ്യത്തുടനീളം വരും ദിവസങ്ങളിൽ തന്നെ താപനില ക്രമേണ ഉയരാനാണ്​ സാധ്യതയെന്നും എല്ലായിടത്തും 10 ഡിഗ്രി സെൽഷ്യസിന് മുകളിലായി കഴിഞ്ഞെന്നും കേന്ദ്രം വിശദീകരിച്ചു.

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ ആകാശത്ത് ഉയർന്ന മർദം നിലനിൽക്കുമെന്നും ഏപ്രിൽ 20 വരെ കാലാവസ്ഥ അൽപം അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/282812/strong-duststorm-saudiarabia-meteorological-center-continue-comingdays)