---
title: "ഒമാനില്‍ കടകളില്‍ മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍"
english_title: "Two arrested in oman for theft in shop"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283/two-arrested-in-oman-for-theft-in-shop"
published_at: "2021-09-27T06:21:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615115a671d8c_theft.jpg"
keywords: []
---

# ഒമാനില്‍ കടകളില്‍ മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ കടകളില്‍ മോഷണം നടത്തിയ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ്അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടകളില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള മൂന്ന് കേസുകളിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ കടകളില്‍ മോഷണം നടത്തിയ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ്അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടകളില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള മൂന്ന് കേസുകളിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.

കടകളുടെ വാതിലുകള്‍ മാറ്റി അകത്ത് കടക്കുന്ന ഇവര്‍ സേഫുകള്‍ തകര്‍ത്താണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിയിലായവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283/two-arrested-in-oman-for-theft-in-shop)