---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു "
english_title: "#Heart #attack #Expatriate #Malayali #passes #away #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283207/heart-attack-expatriate-malayali-passes-away-jeddah"
published_at: "2025-04-13T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb814c439d4_dead.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ശനിയാഴ്​ച വൈകീട്ടാണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.

## Article Content

**ജിദ്ദ: **മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ശനിയാഴ്​ച വൈകീട്ടാണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.

13 വർഷത്തിലധികമായി പ്രവാസിയാണ്. ഭാര്യ: ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283207/heart-attack-expatriate-malayali-passes-away-jeddah)