ജിദ്ദ : (gcc.truevisionnews.com) ഉംറ നിർവഹിക്കാൻ എത്തിയ തൃശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയിൽ മരിച്ചു. ഏപ്രിൽ ഏഴിനാണ് നാട്ടിൽനിന്ന് ഉംറ വിസയിൽ സൗദിയിൽ എത്തിയത്.
ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷെമീർ മുഹമ്മദ് (ഷാർജ), സജനി.
മക്കയിൽ ഖബറടക്കാനായി മകൻ ഷമീറിന്റെയും ജിദ്ദ നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.
#Thrissur #native #who #arrived #Umrah #died #Mecca