Apr 16, 2025 02:55 PM

മനാമ: (gcc.truevisionnews.com) ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശി. കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തിങ്കളാഴ്ച അര്‍ധരാത്രി പൊടിക്കാറ്റ് ആരംഭിച്ചത്.

അന്തരീക്ഷത്തില്‍ പൊടി ഉയര്‍ന്നത് മൂലം ദൃശ്യപര്യത ഗണ്യമായി കുറഞ്ഞു. പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകൾ മൂ​ന്ന് അ​ടി​വ​രെ​യും അ​ക​ക്ക​ട​ലി​ൽ ഏ​ഴ് അ​ടി​വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ​ര​മാ​വ​ധി താ​പ​നി​ല 31 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രി​ക്കും.


#Strongduststorm #Bahrain #MeteorologicalDepartment #alert

Next TV

Top Stories










https://gcc.truevisionnews.com/.