---
title: "കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു"
english_title: "#Hajjquota #India #increased #equest #centralgovernment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284076/hajjquota-india-increased-equest-centralgovernment"
published_at: "2025-04-17T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6801124550038_565.jpg"
keywords: []
---

# കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

> **Lead Summary:** **റിയാദ്: [ **ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്.

## Article Content

**റിയാദ്: [ **ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്.

ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു.

ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284076/hajjquota-india-increased-equest-centralgovernment)