ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു
Apr 18, 2025 12:35 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശിയും കടമേരി റഹ്മാനിയ അറബിക് കോളജിലെ സീനിയർ അധ്യാപകനുമായ യൂസഫ് ആണ് ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

കടമേരി റഹ്മാനിയ കോളജിൽ 17 വർഷം അധ്യാപകനാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു.

ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ. മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ.

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

#Malayaliman #Umrahpilgrimage #dies #Jeddah

Next TV

Related Stories
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
Top Stories










News Roundup