---
title: "ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി"
english_title: "#First #highly #venomous #blackrhinocerossnake #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284308/first-highly-venomous-blackrhinocerossnake-oman"
published_at: "2025-04-18T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68025e8dd4b57_653.jpg"
keywords: []
---

# ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

> **Lead Summary:** **മസ്കറ്റ്: [** ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് കരിമൂര്‍ഖനെ കണ്ടെത്തുന്നത്.

## Article Content

**മസ്കറ്റ്: [** ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് കരിമൂര്‍ഖനെ കണ്ടെത്തുന്നത്.

ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തില്‍പ്പെട്ട പാമ്പിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. സ്പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.

വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തി​യ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​രൂ​ഭൂ​മി ക​രിമൂ​ർ​ഖ​നെ ക​ണ്ടെ​ത്തി​യ​തോ​ടെ ഒ​മാ​നി​ൽ ക​ണ്ടു​വ​രു​ന്ന പാ​മ്പു​ക​ളു​ടെ എ​ണ്ണം ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 22 ആ​യി ഉ​യ​ർ​ന്നിട്ടുണ്ട്.

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ വി​ജ​യ​വു​മാ​ണ് ഇതിനെ കണക്കാക്കുന്നത്.

കരിമൂര്‍ഖന്‍ അല്ലെങ്കില്‍ കറുത്ത മരുഭൂമി മൂര്‍ഖന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഇനം പാമ്പുകള്‍ ഉഗ്രവിഷമുള്ളവയും മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി കാണപ്പെടുന്നവയുമാണ്. അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലാ​യ ‘സൂ​ടാ​ക്സ’ യു​ടെ ഏ​പ്രി​ൽ ല​ക്ക​ത്തി​ൽ ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284308/first-highly-venomous-blackrhinocerossnake-oman)