---
title: " യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം"
english_title: "#Fire #breaks #out #factory #UmmAlQuwain #UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284392/fire-breaks-out-factory-ummalquwain-uae"
published_at: "2025-04-19T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680343deba48f_fire.jpg"
keywords: []
---

#  യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

> **Lead Summary:** **ഉമ്മുൽഖുവൈൻ: ** യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും മണിക്കൂറോളം കനത്ത പുക ഉയർന്നിരുന്നു.

## Article Content

**ഉമ്മുൽഖുവൈൻ: ** യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും മണിക്കൂറോളം കനത്ത പുക ഉയർന്നിരുന്നു.

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് ഈ ഭാ​ഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷാർജയിലുള്ള ഒരു ബഹുനില കെട്ടിടത്തിലും തീപിടിച്ചിരുന്നു. ഈ അ​ഗ്നിബാധയിൽ അ‍ഞ്ച് പേർ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284392/fire-breaks-out-factory-ummalquwain-uae)