---
title: "സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "#Two #people #including #Malayali #die #caraccident #near #Tabuk #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284446/two-people-including-malayali-die-caraccident-near-tabuk-saudiarabia"
published_at: "2025-04-19T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6803720c50d0a_7456.jpg"
keywords: []
---

# സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **റിയാദ്​: [** സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ ഉൾപ്പെടെ രണ്ട്​ മരണം. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫി​െൻറ മകൻ ഷെഫിൻ മുഹമ്മദ് , രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് എന്നിവരാണ് മരിച്ചത്.

## Article Content

**റിയാദ്​: [** സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ ഉൾപ്പെടെ രണ്ട്​ മരണം. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫി​െൻറ മകൻ ഷെഫിൻ മുഹമ്മദ് , രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് എന്നിവരാണ് മരിച്ചത്.

തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച്​ വ്യാഴാഴ്ച പുലർച്ചെയാണ്​​ അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. അപകട വിവരമറിഞ്ഞ്​ ഷെഫിൻ മുഹമ്മദി​െൻറ റിയാദിലുള്ള പിതൃസഹോദരൻ ദുബയിലേക്ക് തിരിച്ചിട്ടുണ്ട്.

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284446/two-people-including-malayali-die-caraccident-near-tabuk-saudiarabia)