---
title: "സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം"
english_title: "#Malayali #man #dies #tragically #hit #car #crossing #zebra #crossing #saudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284491/malayali-man-dies-tragically-hit-car-crossing-zebra-crossing-saudiarabia"
published_at: "2025-04-19T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6803acab3fc77_ddds.jpg"
keywords: []
---

# സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **അൽ ഖോബാർ: [ ** സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ മലയാളിക്ക്​ ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാർ ആണ്​ മരിച്ചത്​.

## Article Content

**അൽ ഖോബാർ: [ ** സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ മലയാളിക്ക്​ ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാർ ആണ്​ മരിച്ചത്​.

വെള്ളിയാഴ്ച്ച വൈകീട്ട് നാലിന്​ തുഖ്​ബ സ്ട്രീറ്റ് 20ൽ റോഡിലെ സീബ്ര ലൈനിൽ കൂടി മറുഭാഗത്തേക്ക്​ പോകാൻ ശ്രമിക്കവേ എതിരെ വന്ന കാർ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കാർ നിർത്താതെ കടന്നുകളഞ്ഞു. തുഖ്ബയിൽ എ.സി വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഗോപകുമാർ.

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കൾ: ഗണേഷ്, കാവ്യ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ നടപടിക്രമങ്ങൾക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡൻറ്​ ഉമർ ഓമശ്ശേരി, ഖോബാർ പ്രസിഡൻറ്​ ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284491/malayali-man-dies-tragically-hit-car-crossing-zebra-crossing-saudiarabia)