---
title: "ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു"
english_title: "#Expatriate #Malayali #dies #heartattack #working #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284639/expatriate-malayali-dies-heartattack-working-jubail"
published_at: "2025-04-20T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6804aef33e220_65.jpg"
keywords: []
---

# ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: [ **തിരുവനന്തപുരം വർക്കല സ്വദേശി വിജി വാസുദേവൻ സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ ഹൃദയാഘാതം മൂലം മരിച്ചു. വിജി ജോലി ചെയ്തിരുന്ന ലഘുഭക്ഷണശാല (ബൂഫിയ)യിലെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**ജുബൈൽ: [ **തിരുവനന്തപുരം വർക്കല സ്വദേശി വിജി വാസുദേവൻ സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ ഹൃദയാഘാതം മൂലം മരിച്ചു. വിജി ജോലി ചെയ്തിരുന്ന ലഘുഭക്ഷണശാല (ബൂഫിയ)യിലെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ വൈസ് പ്രസിഡൻറ്​ അൻസാരി മന്നമ്പത്ത് അറിയിച്ചു. പിതാവ്: വാസുദേവൻ, ഭാര്യ: ശ്രീജ. മക്കൾ: അഭിനവ് കൃഷ്ണ (11), ആരാധ്യ (എട്ട്​), അർണവ് (ആറ്​).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284639/expatriate-malayali-dies-heartattack-working-jubail)