---
title: "എക്‌സ്‌പോ 2020 : ശൈഖ് മുഹമ്മദ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചു"
english_title: "Expo 2020: Sheikh Mohammed visits the Indian Pavilion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/28482/expo-2020-sheikh-mohammed-visits-the-indian-pavilion"
published_at: "2022-02-26T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62198f243b22a_uae.jpg"
keywords: []
---

# എക്‌സ്‌പോ 2020 : ശൈഖ് മുഹമ്മദ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചു

> **Lead Summary:** **ദുബൈ: **എക്‌സ്‌പോ 2020 ലെ ഇന്ത്യന്‍ പവലിയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു.

## Article Content

**ദുബൈ: **എക്‌സ്‌പോ 2020 ലെ ഇന്ത്യന്‍ പവലിയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. എക്‌സ്‌പോ 2020 തുടങ്ങിയ ശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുന്നത്.

സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പാകിസ്ഥാന്‍ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം പുതുക്കുന്നതാണ് സന്ദര്‍ശനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന പവലിയനുകളിലൊന്നാണ് ഇന്ത്യന്‍ പവലിയന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/28482/expo-2020-sheikh-mohammed-visits-the-indian-pavilion)